ജില്ലയില്‍ നിലവിലുള്ള ആറ് വില്ലേജുകള്‍ക്ക് പുറമെ 6വില്ലേജുകള്‍ കൂടി ഉടന്‍ സമാര്‍ട്ടാകും. ഇവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് റവന്യൂ മന്ത്രി അവലോകന യോഗം വിലയിരുത്തി. അഞ്ച് സ്മാര്‍ട്ട് വില്ലേജുകളുടെ പ്രവൃത്തിക്ക് റീബില്‍ഡ് കേരളയില്‍ 2.20 കോടിയുടെ പദ്ധതിയാണ് പുരോഗമിക്കുന്നത്. ഇത് കൂടാതെ നവീകരണം പൂര്‍ത്തിയായാല്‍ മൂന്ന് വില്ലേജുകള്‍ കൂടി സ്മാര്‍ട്ടാക്കാനാകും. 22 വില്ലേജുകള്‍ സ്മാര്‍ട്ടാക്കുന്നതിനു മുന്നോടിയായി അറ്റകുറ്റപണി നടത്താനുണ്ട്.
ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും ഭൂരേഖ കംപ്യൂട്ടര്‍വത്ക്കരണം- ബി.ടി.ആര്‍, തണ്ടപ്പേര്‍ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്.