തെങ്ങുകള്‍ മഞ്ഞളിപ്പ്  ആശങ്കയില്‍ കര്‍ഷകര്‍

0

തെങ്ങുകള്‍ മഞ്ഞളിപ്പ് ബാധിച്ച് നശിക്കുന്നത് കര്‍ഷകരില്‍ ആശങ്കയാകുന്നു. നൂല്‍പ്പുഴ പിലാക്കാവ് പ്രദേശത്താണ് തെങ്ങുകള്‍ വ്യാപകമായി നശിക്കുന്നത്.തെങ്ങുകള്‍ നശിക്കുന്നതിലൂടെ പ്രധാന വരുമാന മാര്‍ഗം കൂടി ഇല്ലാതാവുകയാണ് .ഇതിനു പരിഹാരം കാണാന്‍ ബന്ധപ്പെട്ട വകുപ്പ് തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.ഒരു തെങ്ങില്‍ നിന്ന് രോഗ ബാധ സമീപത്തെ തെങ്ങുകളിലേക്ക് അതിവേഗമാണ് വ്യാപിക്കുന്നത്.കൃഷി വകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായി തെങ്ങുകളുടെ രോഗ ബാധ തടയണമെന്നാണ് ആവശ്യമുയരുന്നത്.

നൂല്‍പ്പുഴ പിലാക്കാവ് പ്രദേശാത്താണ് തെങ്ങുകള്‍ വ്യാപകമായി മഞ്ഞളിപ്പ് ബാധിച്ച് നശിക്കുന്നത്. ഓലകള്‍ക്ക് മഞ്ഞളിപ്പ് ബാധിക്കുന്നതാണ് തുടക്കം. പിന്നീട് തേങ്ങകള്‍ കൊഴിയുകയാണ് ചെയ്യുന്നത്. ഒരു തെങ്ങില്‍ നിന്ന് രോഗ ബാധ സമീപത്തെ തെങ്ങുകളിലേക്ക് അതിവേഗമാണ് വ്യാപിക്കുന്നത്. പിലാക്കാവ് പ്രദേശത്ത് ആളുകളുടെ പ്രധാനവരുമാനം മാര്‍ഗം കൂടിയാണ് കൃഷിയിടത്തിലെ തെങ്ങുകള്‍. ഇതില്‍ നിന്നും ലഭിക്കുന്ന തേങ്ങ വിറ്റും, ആട്ടിയെടുക്കുന്ന എണ്ണ വിറ്റും ലഭിക്കുന്ന വരുമാനമാണ് ആളുകളുടെ വരുമാനമാര്‍ഗങ്ങളിലൊന്ന്. തെങ്ങുകള്‍ക്ക് രോഗ ബാധവന്നു നശിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ ആശങ്കയിലായിരിക്കുകയാണ്. കൃഷി വകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായി തെങ്ങുകളുടെ രോഗ ബാധ തടയണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!