ജില്ല ബി കാറ്റഗറിയിലായതിനാല്‍ പള്ളിക്കുന്ന് ദേവാലയത്തിലെ മഹോത്സവത്തോടനുബന്ധിച്ച് ദേവാലയ പരിസരത്ത് വഴിയോര കച്ചവടങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ കച്ചവടങ്ങളും നിരോധിച്ചതായി കമ്പളക്കാട് പോലീസ് അറിയിച്ചു. ദൂരെ നിന്നും മറ്റും കച്ചവടക്കാരെത്തി കച്ചവടം നടത്താനാകാതെ തിരിച്ചുപോകേണ്ട ദുരവസ്ഥ ഒഴിവാക്കാന്‍ കൂടി വേണ്ടിയാണ് പോലീസ് മുന്നറിയിപ്പ്. ദേവാലയത്തിലെ തിരുന്നാള്‍ മഹോത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടത്തുക.