വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരളാ ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്സ് ജില്ല കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.ജില്ലാ ലോട്ടറി ഓഫീസിന് മുന്‍പില്‍ ധര്‍ണ ജില്ലാ പ്രസിഡന്റ് എം എ ജോസഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി കെ പി ഭുവനേന്ദ്രന്‍ സമരത്തില്‍ അധ്യക്ഷനായിരുന്നു. സെബാസ്റ്റ്യന്‍ കല്‍പ്പറ്റ കെ മുരളീധരന്‍, സുന്ദര്‍രാജ് എടപ്പെട്ടി, ടി കെ ബാലന്‍, ടി എന്‍ ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ലോട്ടറി ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, സമ്മാന ഘടന വര്‍ദ്ധിപ്പിക്കുക, ബോണസ് കുടിശ്ശിക ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.