ബാങ്കും എ.ടി.എം. കൗണ്ടറും വേണം
കോട്ടത്തറ പഞ്ചായത്ത് പരിധിയില്‍ ദേശസാല്‍കൃത ബാങ്കും എ.ടി.എം. കൗണ്ടറും വേണമെന്ന ആവശ്യം ശക്തമാകുന്നു. എല്ലാവിധ പണമിടപാടുകള്‍ക്കും പ്രദേശവാസികള്‍ക്ക് കിലോമീറ്ററുകള്‍ പോകേണ്ട അവസ്ഥയിലാണ്. മൈലാടിയിലെ എസ്ബിഐയുടെ ശാഖ കമ്പളക്കാട് ടൗണിലേക്ക് മാറ്റിയിരുന്നു.ഇവിടെ വ്യാപാരികളും മറ്റും സഹകരിച്ച് ബാങ്കിനായുള്ള കെട്ടിടം നല്‍കാന്‍ തയ്യാറാണെങ്കിലും അധികൃതരാരും ദേശസാല്‍കൃത ബാങ്കിനായി മുന്‍കൈ എടുക്കുന്നില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്.
വെണ്ണിയോട് ടൗണ്‍ കേന്ദ്രീകരിച്ച് രണ്ട് സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൈലാടിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പേ കമ്പളക്കാട് ടൗണിലേക്ക് മാറ്റിയതാണ് നാട്ടുകാര്‍ക്ക് വിനയായത്. കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് ഓഫീസും, വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്നത് വെണ്ണിയോട് ടൗണിലാണ്. ഇവിടെ വ്യാപാരികളും മറ്റും സഹകരിച്ച് ബാങ്കിനായുള്ള കെട്ടിടം നല്‍കാന്‍ തയ്യാറാണെങ്കിലും അധികൃതരാരും ദേശസാത്കൃത ബാങ്കിനായി മുന്‍കൈ എടുക്കുന്നില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്.കുടുംബശ്രീ ഉള്‍പ്പെടെയുള്ള സ്വയംസഹായ സംഘങ്ങള്‍ക്ക് സബ്‌സിഡി, പെന്‍ഷന്‍, വിവിധ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിനും പഞ്ചായത്തിലെ വയോജനങ്ങള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരൊക്കെ വിവിധ ആനുകൂല്യങ്ങള്‍ക്കും ഇടപാടുകള്‍ക്കുമായും ആശ്രയിക്കുന്നത് കമ്പളക്കാടുള്ള ബാങ്കിനെയാണ്.
കളക്ടറുടെ അദാലത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയെങ്കിലും അതും വെറും കടലാസില്‍ മാത്രം ഒതുങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇനിയെങ്കിലും ബാങ്ക് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അധികൃതര്‍ മുന്‍ കൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.