കേന്ദ്ര, സംസ്ഥാന ഡിഎയില്‍  3% വര്‍ധന

0

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സംസ്ഥാനത്തെ അധ്യാപകര്‍ക്കും ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ബാധകമായ ക്ഷാമബത്തയില്‍ (ഡിഎ) 3% വര്‍ധന വരും. ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാര്‍ഷിക ശരാശരി 342.92 പോയിന്റില്‍ നിന്ന് 351.33 ആയി ഉയര്‍ന്നതിനാലാണിത്.ഇതോടെ കേന്ദ്ര ഡിഎ 31 ശതമാനത്തില്‍നിന്ന് 34 ആയും സംസ്ഥാന ജീവനക്കാരുടേത് 12ല്‍ നിന്ന് 15 ശതമാനമായും ഉയരും. കേന്ദ്ര സര്‍ക്കാര്‍ 3% വര്‍ധന ഈ മാസാവസാനമോ അടുത്ത മാസമോ പ്രഖ്യാപിച്ചേക്കും. സംസ്ഥാന ജീവനക്കാര്‍ക്ക് എപ്പോള്‍ ലഭിക്കുമെന്ന് സൂചനയില്ല.

Leave A Reply

Your email address will not be published.

error: Content is protected !!