ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു

0

എടവക മൂളിത്തോട് പളളിക്കല്‍ ദേവസ്യയുടെ മകള്‍ റിനിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച് മാനന്തവാടി പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം.അബ്ദുള്‍ കരീമിന്റ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ആദ്യം ഗര്‍ഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപെടുകയായിരുന്നു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പ്രതി മൂളിത്തോടുകാരനായ പുതുപറമ്പില്‍ റഹീം അറസ്റ്റിലാകുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം.അബ്ദുള്‍ കരീമിന്റ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതിയായ റഹീം ജൂസില്‍ കലര്‍ത്തി നല്‍കിയത് വിഷമാണെന്ന് തെളിഞ്ഞു.കൂടാതെ നവജാത ശിശുവിന്റ സി.എന്‍.എ ടെസ്റ്റിലും പിതൃത്വം പ്രതിയായ റഹീമിന്റെതാണെന്ന് തെളിയിയുകയും ചെയ്തതോടെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു. ഇതെ തുടര്‍ന്നാണ് കൊലപാതകം സംബന്ധിച്ച റിപ്പോര്‍ട്ട് മാനന്തവാടി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. മരണം നടന്ന സമയത്ത് റിനിയുടെ മാതാപിതാക്കള്‍ അന്ന് തന്നെ തന്റെ മകളുടെ മരണത്തിനുത്തരവാദി റഹീം തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു (ആ്യലേ)
ശക്തമായ പനിയും ചര്‍ദ്ദിയേയും തുടര്‍ന്ന് 2021 നവംബര്‍ 18 നാണ് റിനിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിചതിനെ തുടര്‍ന്ന് പിറ്റെ ദിവസം കോഴികോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുകയും ആദ്യം ഗര്‍ഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപെടുകയായിരുന്നു.
വിവാഹ മോചനകേസില്‍ നിയമനടപടി സ്വീകരിച്ചു വന്നിരുന്ന റിനി അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. വിവാഹ മോചന കേസിന്റെയും മറ്റ് കാര്യങ്ങള്‍ക്കായ് റിനിയുടെ കുടുംബവുമായി നിരന്തബന്ധം പുലര്‍ത്തിയിരുന്ന മൂളിത്തോട് താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ 53 കാരനായ പുതുപറമ്പില്‍ റഹീമിന്റെ പേര് അന്ന് തന്നെ ഉയര്‍ന്നിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസും ബി.ജെ.പി.യും പ്രതിഷേധവുമായി മുന്നോട്ട് വരികയും കല്ലോടി പള്ളി വികാരിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക് വരെ രൂപം നല്‍കുകയും ചെയ്തിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ റഹീമിനെതിരെ ആദ്യം എടുത്ത കേസിന് പുറമെ കൊലകുറ്റത്തിനും ബ്രൂണഹത്യയ്ക്കും കൂടി കേസെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം

Leave A Reply

Your email address will not be published.

error: Content is protected !!