കാട്ടാന ശല്യം രുക്ഷം

0

പുല്‍പ്പള്ളി ശശിമല ,കുന്നത്തുകവല മലയടിവാരം പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം  ബന്ദിപ്പൂര്‍ വനമേഖലയില്‍ നിന്നും ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്തെ കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. വനാതിര്‍ത്തിയില്‍ നിലവില്‍ ഉണ്ടായിരുന്ന ട്രഞ്ച്, ഫെന്‍സിംഗുകള്‍ തകര്‍ത്താണ് ആനക്കൂട്ടങ്ങള്‍ കൃഷിയിടത്തില്‍ എത്തുന്നത്. ഇതുമൂലം കര്‍ഷകര്‍ക്ക് ആനകളെ തുരത്താന്‍ കഴിയാത്തവസ്ഥയാണ്.ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്നും കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം

പ്രദേശത്തെ കര്‍ഷകരുടെ തെങ്ങ്, വാഴ, കവുങ്ങ്, കപ്പ തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത് .രാജന്‍ അമരിയാട്ട്, ബ്രിജേഷ് കാട്ടാംകോട്ടില്‍, ബഥനി കോണ്‍വെന്റ്, രാരിച്ചന്‍ മണ്ണും പുറം, ജോസ് ക്കുട്ടി കാരക്കാട്ടില്‍, വര്‍ക്കി എന്നിവരുടെ കാര്‍ഷിക വിളകളാണ്  വ്യാപകമായി നശിപ്പിച്ചത് .വനാതിര്‍ത്തിയില്‍ നിലവില്‍ ഉണ്ടായിരുന്ന ട്രഞ്ച്, ഫെന്‍സിംഗുകള്‍ തകര്‍ത്താണ് ആനക്കൂട്ടങ്ങള്‍ കൃഷിയിടത്തില്‍ എത്തുന്നത്. ഇതുമൂലം കര്‍ഷകര്‍ക്ക് ആനകളെ തുരത്താന്‍ കഴിയാത്തവസ്ഥയാണ്. പ്രദേശത്തെ ആനശല്യം ദിനംപ്രതി       വര്‍ദ്ധിക്കുന്ന അവസ്ഥയാണ് .പ്രദേശത്തെ രൂക്ഷമായ ആനശല്യത്തിന് പരിഹാരം കാണണമെന് ആവശ്യപ്പെട്ട് നിരവധി തവണ വനവകുപ്പിന്റെയും ജനപ്രതിനിധിയുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നെങ്കിലും വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് വനവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടി ഉണ്ടാകുന്നില്ലെന്നാണ്  കര്‍ഷകരുടെ പരാതി.സന്ധ്യമയങ്ങുന്നതോടെ കുന്നത്തുക്കവല, ശശി മല, ചാമപ്പാറ, പ്രദേശങ്ങളില്‍ ആനശല്യം രൂക്ഷമാണ് ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്നും കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം
ഫോട്ടോ: കാട്ടാന  നശിപ്പിച്ച കൃഷിയിടം

Leave A Reply

Your email address will not be published.

error: Content is protected !!