ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

0

സുല്‍ത്താന്‍ ബത്തേരി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം

ജീവനക്കാരുടെ സ്റ്റേ റൂമില്‍ വെച്ചാണ് മെഷീന്‍ പൊട്ടിത്തെറിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ എറ്റിസി 258 നമ്പര്‍ ബസിന്റെ ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്.കണ്ടക്ടര്‍ എം എം മുഹമ്മദ് (45), ഡ്രൈവര്‍ ജേക്കബ്ബ് ആന്റണി (48) എന്നിവരുടെ കൈകള്‍ക്ക് നിസാരമായ പൊള്ളലേറ്റു.
മെഷീന്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.മൈക്രോ എഫ് എക്‌സിന്റെ പുതിയ മെഷീനാണ് പൊട്ടിത്തെറിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!