കബനിക്കരയിലെ അമ്പത് വയലിലും ഇനി വെള്ളമെത്തും

ജലസേചന പദ്ധതിക്ക് അംഗീകാരം

0

ജലസേചന പദ്ധതിക്ക് അംഗീകാരം

കബനിക്കരയിലെ അമ്പത് വയലിലും പരിസരങ്ങളിലും ജലസേചന സൗകര്യമൊരുക്കുന്ന പദ്ധതിക്ക് അംഗീകാരം. 3 കോടിയുടെ പദ്ധതി ചെറുകിട ജലസേചന വകുപ്പാണ് നടപ്പാക്കുന്നത്. കൊളവള്ളി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ സമീപത്ത് ഇതിനായി പുതിയ പമ്പുഹൗസ് നിര്‍മിക്കും. ഇവിടെ നിന്നു 1500 മീറ്റര്‍ പൈപ്പ് ലൈനിലൂടെ അമ്പത് വയല്‍പ്രദേശത്ത് രണ്ട് സംഭരണികളില്‍ വെളളമെത്തിച്ച് കനാല്‍ വഴി കൃഷിയിടത്തിലെത്തിക്കും. ഇതോടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും.

കബനിപ്പുഴയില്‍ നിന്നു വെളളമെടുത്ത് നൂറിലേറെ ഏക്കറില്‍ ജലസേചനം നടത്താനാകും. വേനല്‍ ആരംഭത്തില്‍ തന്നെ വരള്‍ച്ച പിടിമുറുക്കുന്ന പ്രദേശങ്ങളാണിത്.കരയിലെ വിളകള്‍ കരിഞ്ഞുണങ്ങുന്നതു പതിവായതോടെയാണ് പ്രദേശത്ത് ജലസേചനം നടത്താന്‍ പദ്ധതി വേണമെന്ന ആവശ്യമുണ്ടായത് .ഇതോടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്യത്തില്‍ സ്ഥലപരിശോധന നടത്തി .പദ്ധതിയുടെ പ്രവര്‍ത്തനം നാളെ മുതല്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതരെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!