ജില്ലാ ഒളിമ്പിക് ഗെയിംസ്
നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു
വയനാട് ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. മുണ്ടേരി ഗവ: ഹൈസ്‌കൂളില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു.ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബോയ്‌സ്, ഗേള്‍സ് വിഭാഗത്തിലായി 18 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.വാര്‍ഡ് കൗണ്‍സിലര്‍ എം കെ ഷിബു ചെയര്‍മാനും നെറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ ശോഭ കണ്‍വീനറുമായുള്ള സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് കായിക താരങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയത്.
പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ജി. എച്ച്. എസ് വൈത്തിരി ഒന്നാം സ്ഥാനവും, ജി. വി എച്ച്. എസ് കല്‍പറ്റ രണ്ടാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി. എച്ച്. എസ് പനങ്കണ്ടി ഒന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ജിവിഎച്ച്എസ് കല്‍പ്പറ്റയാണ് റണ്ണേഴ്‌സ് അപ്. വാര്‍ഡ് മെമ്പര്‍ എം.കെ ഷിബു അധ്യക്ഷനായിരുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ ന്റിംഗ് കമ്മിറ്റി അംഗം കെ. റഫീഖ് മുഖ്യാതിഥിയായിരുന്നു. ഒളിമ്പിക് കണ്‍വീനര്‍ സലീം കടവന്‍, നെറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ കമ്പ,സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു എം.ബി. ബാബു, സരോജിനി, എന്നിവര്‍ സംസാരിച്ചു.