റീഹാബിലിറ്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

0

 

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ഷീന്‍ കെയര്‍ പ്ലസിന്റെ നേതൃത്വത്തില്‍ സൗജന്യ റീഹാബിലിറ്റേഷന്‍ ക്യാമ്പ് മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പരിപാടി ഉദ്ഘാടനം ചെയ്തു.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഭിന്നശേഷിക്കാരുടെ കഴിവുകളെ ഏകോപിപ്പിക്കാന്‍ സാമൂഹിക ധാര്‍മ്മിക പ്രതിബദ്ധതയുള്ള ജനപ്രതിനിധികളും എന്‍.ജി.ഒകളും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

ശാരീരിക മാനസിക പഠന വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ശാസ്ത്രീയവും നൂതനവുമായ ചികിത്സകളും പരിഹാര മാര്‍ഗങ്ങളും നല്‍കുന്നതിനും സര്‍ക്കാര്‍ സര്‍ക്കാരേതര സ്‌കോളര്‍ഷിപ്പുകള്‍ പരിചയപ്പെടുത്തുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും രക്ഷിതാക്കള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹെലിക്‌സ് ഫൗണ്ടേഷന്‍ സി.ഇ.ഒ മുഹമ്മദ് അസ്‌റത്ത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി ഷീന്‍ ഇന്റര്‍ നാഷണലിന്റെ ഭിന്നശേഷി വിഭാഗക്കാരുടെ
കൂട്ടായ്മയായ ഷീന്‍ കെയര്‍ പ്ലസിന്റെ ലോഗോ പ്രകാശനം ചെയ്തു.

യു.ഡി.ഐ.ഡി വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ചെല്‍സി വിശിഷ്ട അതിഥിയായ ചടങ്ങില്‍ ഡബ്ല്യു. എം. ഒ ജനറല്‍ സെക്രട്ടറി എം.എ. മുഹമ്മദ് ജമാല്‍ മുഖ്യ പ്രഭാഷണം നടത്തി. നാഷണല്‍ പരിവാര്‍ വൈസ് പ്രസിഡണ്ട് എം സുകുമാരന്‍, ഷീന്‍ ഇന്റര്‍ നാഷണല്‍ മാനേജിങ്ങ് ഡയറക്ടര്‍ കെ. ഇ മുഹമ്മദ് റാഫി, നഹല ഫൗഷന്‍ ട്രസ്റ്റി റഷീദ് കല്ലാച്ചി, സി.ഇ.ഒ അബ്ദുല്‍ സമദ്, പാരറ്റ് ചെല്‍ഡ് ധവലപ്‌മെന്റ് സന്റര്‍ ഡയറക്ടര്‍ ഫായിസ് പരേക്കാട്ട്, വിനായക ഹോസ്പിറ്റല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ റ്റിജു തോമസ്, മൈത്ര മാര്‍ക്കറ്റിങ്ങ് മാനേജര്‍ വി.ആര്‍ രിഖില്‍ നാഥ്, ഷീന്‍ ഇന്റര്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി.പി. സുഫിയാന്‍, മൈത്ര ഹോസ്പിറ്റല്‍ ഡെപ്യൂട്ടി മാനേജര്‍ നിഖില്‍ ജോസ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന് കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ പൂര്‍ണ്ണിമ നാരായണന്‍, ടിസിനി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!