സംസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങള്‍ വന്നേക്കും; ഇന്ന് യോഗം

0

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും.

ബസുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ പാടില്ലെന്ന നിര്‍ദേശമുണ്ട്. എന്നാല്‍ ഈ നിര്‍ദേശം പലയിടത്തും പാലിക്കപ്പെടുന്നില്ല. പരിശോധന കൂടുതല്‍ കര്‍ശനമാക്കിയേക്കും. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്നും യോഗം ചര്‍ച്ച ചെയ്യും.

മന്ത്രിസഭാ യോഗം ഇന്ന്

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യും. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും.

ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേരുന്നുണ്ട്. അതിനു മുന്നോടിയായി ജില്ലകളിലെ സാഹചര്യങ്ങള്‍
മന്ത്രിസഭാ യോ?ഗത്തില്‍ മന്ത്രിമാര്‍ വിശദീകരിക്കും. ഏതെല്ലാം മേഖലകളില്‍ നിയന്ത്രണം വേണമെന്ന കാര്യത്തിലുള്‍പ്പെടെ പ്രാഥമിക ചര്‍ച്ചകള്‍ മന്ത്രിസഭായോഗത്തില്‍ നടക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!