ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വ്വേ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് എം എല്‍ എ ഒ ആര്‍ കേളു
ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വ്വേ ജനപങ്കാളിത്തതോടെ നടത്താന്‍ സാധിച്ചാല്‍ വിജയം ഉറപ്പെന്ന് ഒ.ആര്‍.കേളു എം.എല്‍.എ.ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വ്വേ ജില്ലാ തല ഉദ്ഘാടനം മാനന്തവാടിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് ജില്ലയില്‍ ആദ്യ സര്‍വ്വേ 24,25 തിയതികളില്‍ മാനന്തവാടിയില്‍ നടക്കും.
ആധുനിക കാലഘട്ടത്തില്‍ ഇത്തരം ഡിജിറ്റല്‍ സര്‍വ്വേകള്‍ നാടിനും പൊതുജനത്തിനും ആവശ്യമാണ്. ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വ്വേകള്‍ നടത്തുമ്പോള്‍ ജനപങ്കാളിത്തത്തോടെ നടത്താന്‍ കഴിയണം. അത്തരം സഹകരണങ്ങള്‍ വിജയത്തിലേക്ക് നയിക്കാന്‍ ഇടയാക്കും. കുടുംബശ്രീ പോലുള്ളവരുടെ സഹകരണം ഈ കാര്യത്തില്‍ തേടാവുന്നതാണെന്നും എം.എല്‍.എ. പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി അദ്ധ്യക്ഷയായി. ജില്ലാ സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി, തഹസില്‍ദാര്‍ ജോസ് ചിറ്റിലപ്പള്ളി, ജില്ലാ നോഡല്‍ ആര്‍. ജോയി, മാനന്തവാടി പോലീസ് സബ്ബ് ഇന്‍സ്പക്ടര്‍ എം.നൗഷാദ്, ബത്തേരി സര്‍വ്വേ സൂപ്രണ്ട് ഷാജി കെ പണിക്കര്‍, മാനന്തവാടി സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ വിരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.