നിലവിലെ രീതിയില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ ഫെബ്രുവരി 26നു ശേഷം കേരളത്തില്‍ കോവിഡ് പാരമ്യത്തില്‍ എത്തുമെന്ന് വിലയിരുത്തല്‍. മദ്രാസ് ഐഐടി വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിലവില്‍ 6% മുതല്‍ 10% വരെയാണ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന.
നിലവിലെ രീതിയില്‍ വ്യാപനം തുടരുന്നപക്ഷം സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികള്‍ ഫെബ്രുവരി 26നും മാര്‍ച്ച് 17നും ഇടയില്‍ പരമാവധിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. വിലയിരുത്തല്‍. വൈറസിന്റെ വ്യാപനശേഷി (ആര്‍ വാല്യു) ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ നാലിലേക്ക് എത്തിയെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കി.
ഐഐടി ഗണിതശാസ്ത്ര വകുപ്പും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കംപ്യൂട്ടേഷനല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡേറ്റ സയന്‍സ് വകുപ്പും ചേര്‍ന്നാണ് പഠനം നടത്തിയത്. കോവിഡ് 19 ട്രാക്കറില്‍ ലഭ്യമായ വിവരങ്ങള്‍ അപഗ്രഥിച്ച് ഡോ. ജയന്ത് ഝാ, പ്രഫ. നീലേഷ് എസ്.ഉപാധ്യായ, പ്രഫ. എസ്.സുന്ദര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.