പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ ദുരൂഹ സാഹചര്യത്തില്‍ ബൈക്ക് കത്തി നശിച്ചു.കുപ്പാടിത്തറ കുന്നളത്ത് റോഡരികില്‍ ഉണ്ടായിരുന്ന ബൈക്കാണ് ഇന്നലെ രാത്രി കത്തി നശിച്ചത്. നൈറ്റ് പട്രോളിംഗിനിടെ പടിഞ്ഞാറത്തറ പോലീസാണ് ബൈക്ക് കത്തുന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് മുന്‍കയ്യെടുത്ത് തീ കെടുത്തുകയായിരുന്നു. കെ എല്‍ 72 സി 4688 നമ്പര്‍ ബജാജ് പള്‍സര്‍ ബൈക്കാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.