വായന കുറഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കും അവരുടെ സൗകര്യാര്‍ത്ഥം പുസ്തകങ്ങള്‍ അതാതു പ്രദേശത്ത് എത്തിച്ചു നല്‍കുന്ന സര്‍ഗ്ഗധാര പുസ്തക വണ്ടി യാത്ര തുടങ്ങി. താളൂരില്‍ ഫാസില്‍ ബാവുവിന് പുസ്തകം നല്‍കികൊണ്ട് പുസ്തക വണ്ടിയുടെ ഉദ്ഘാടനം ശ്രീനിവാസന്‍ നിര്‍വ്വഹിച്ചു. വരും ദിവസങ്ങളില്‍ തൊവരിമല, അഞ്ചാം മൈല്‍, കുറുക്കന്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും പുസ്തകവണ്ടി പ്രയാണം നടത്തും. ലൈബ്രറി സെക്രട്ടറി അമീഷ, സര്‍ഗ്ഗധാര പ്രസിഡന്റ് മുജീബ് തൊവരിമല, സെക്രട്ടറി ശശികുമാര്‍, ട്രഷറര്‍ സുനി, ഷാജിജോര്‍ജ്, കുഞ്ഞുമുഹമ്മദ്, സജികോട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.