രാപ്പകല്‍ കാവല്‍കിടന്നിട്ടും വന്യമൃഗങ്ങളില്‍ നിന്നും നെല്‍കൃഷി സംരക്ഷിക്കാനാകാതെ യുവകര്‍ഷകന്‍. മുത്തങ്ങ പുല്ലുറമ്മല്‍ റഫീഖിന്റെ ആറേക്കര്‍ നെല്‍കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. മഴവെള്ളം കയറി കൃഷി നശിച്ച പാടത്താണ് റഫീഖ് വീണ്ടും കൃഷിയിറക്കിയത്. മുളച്ചുപൊന്തി കതിരിടാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും നെല്‍ച്ചെടികള്‍ നശിച്ചു. ഇത്തവണ മഴയല്ല വില്ലനായത്. സമീപത്തെ വനത്തില്‍ നിന്നും നിരന്തരമായി എത്തുന്ന കാട്ടാനയാണ്.പാട്ടഭൂമിയായതിനാല്‍ വനംവകുപ്പിന്റെ പക്കല്‍നിന്നും നഷ്ടപരിഹാരവും ലഭിക്കില്ല.രണ്ട് തവണകളായി നെല്‍കൃഷിയിറക്കാന്‍ റഫീഖിന് ഒരു ലക്ഷത്തോളം രൂപയാണ് ചെലവായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.