സി.ഐ.ടി.യു വടക്കന്‍ മേഖലാ ജാഥയ്ക്ക് സ്വീകരണം നല്‍കി
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും അന്യായമായ ഒഴിപ്പിക്കലിനും വര്‍ഗ്ഗീയ ഭീകരതയ്ക്കുമെതിരെ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യു കോഴിക്കോട് നടത്തുന്ന തെരുവിന്റെ പ്രതിരോധം മേഖലാ കുടുംബ സംഗമത്തിന്റെ ഭാഗമായുള്ള വടക്കന്‍ മേഖലാ ജാഥക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. ആദ്യ സ്വീകരണം മാനന്തവാടിയിലായിരുന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.വി മോഹനന്‍ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.എം മാനന്തവാടി ലോക്കല്‍ സെക്രട്ടറി കെ.ടി വിനു അദ്ധ്യക്ഷത വഹിച്ചു.