ഐ.എന്‍.ടി.യു.സി. മാനന്തവാടി താലൂക്ക് സമ്മേളനം
ശബരിമല സ്ത്രീ പ്രവേശനം സി.പി.എം.ഉം ബി.ജെ.പി.യും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഐ.എന്‍.ടി.യു.സി. മാനന്തവാടി താലൂക്ക് സമ്മേളനം നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ നിലവിലെ സ്ഥിതി തുടരണം, വിശ്വാസമാണ് വലുത്, ശബരിമല കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനെന്‍സ് ഇറക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി. താലൂക്ക് പ്രസിഡണ്ട് ടി.എ റെജി അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി, കെ.പി.സി.സി. സെക്രട്ടറി കെ.കെ. അബ്രഹാം, കെ.സി. റോസക്കുട്ടി ടീച്ചര്‍, തുടങ്ങിയവര്‍ സംസാരിച്ചു.