ബത്തേരി അരിവയല്‍ വട്ടപറമ്പില്‍ സലിം (49) നെയാണ് സുല്‍ത്താന്‍ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തത്. പുറ്റാട് നത്തംകുനി സ്വദേശിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. ആരോഗ്യ വകുപ്പും പൊലിസും നടത്തിയ പരിശോധനയിലാണ് ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്. മാനസിക രോഗത്തിന് ചികിത്സ നടത്തുന്ന ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനെയും കുടുംബത്തെയും അരിവയലിലെ വീട്ടില്‍ ചികിത്സിക്കുകയും ഇതിനുളള ഫീസും മറ്റിനത്തിലുമായി ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ മെഡിക്കല്‍ സെന്ററല്‍ കൗണ്‍സില്‍ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സലീമിനെ റിമാന്‍ഡ് ചെയതു. ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ പി ബെന്നി, എ എസ് ഐ ഉദയന്‍ , സീനിയര്‍ സി പി ഒ സണ്ണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.