കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം വിചാരണ പൂര്‍ത്തിയായി
കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക വിചാരണ പൂര്‍ത്തിയായി.വിധിപ്രസ്താവന അടുത്തമാസം.പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു നാട് മുഴുവന്‍.ജൂലൈ ആറിനാണ് വെള്ളമുണ്ട പന്ത്രണ്ടാം മൈല്‍ വാഴയില്‍ ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവരെ കിടപ്പുമുറിയില്‍. കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.2020 നവംബറിലാണ് ജില്ലാ സെക്ഷന്‍ കോടതിയില്‍ വിചാരണ തുടങ്ങിയത്.
ആദ്യഘട്ടത്തില്‍ തുമ്പൊന്നും ഇല്ലാതിരുന്ന കൊലപാതക കേസ് അന്നത്തെ ഡിവൈഎസ്പി കെഎം ദേവസിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് രണ്ടുമാസത്തിനുള്ളില്‍ പ്രതിയായ കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ സ്വദേശി വിശ്വനാഥന്‍ എന്ന 45 വയസ്സുകാരനെ അറസ്റ്റ് ചെയ്തു. മോഷണം നടത്താന്‍ ദമ്പതികളുടെ വീട്ടില്‍ കയറിയ വിശ്വനാഥന്‍ ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും. ശബ്ദം കേട്ട് ഉണര്‍ന്ന ഉമറിനെയും ഫാത്തിമയും കയ്യില്‍ കരുതിയിരുന്ന ഇരുമ്പുവടികൊണ്ട് അടിച്ചു മരണം ഉറപ്പാക്കുകയും. തുടര്‍ന്ന് ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ കൈക്കലാക്കുകയും. വീട്ടിനുള്ളിലും പരിസരത്തും മുളകുപൊടി വിതറി പ്രതി രക്ഷപ്പെട്ടു എന്നാണ് കേസ്. 2020 നവംബറിലാണ് ജില്ലാ സെക്ഷന്‍ കോടതിയില്‍ വിചാരണ തുടങ്ങിയത്.
കേസില്‍ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയ 72 ആളുകളില്‍ നിന്നും നാല്‍പ്പത്തഞ്ച് പേരെയാണ് വിസ്താരത്തിന് തെരഞ്ഞെടുത്തത്. അന്വേഷണ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനായ മുന്‍ മാന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ വിചാരണയാണ് കഴിഞ്ഞദിവസം പൂര്‍ത്തിയായതോടെ. വിചാരണ നടപടികള്‍ അവസാനിച്ചു. അടുത്തമാസം കോടതി വിധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിയ്ക്ക് വധശിക്ഷ തന്നെ ലഭിക്കുമെന്ന പ്രാര്‍ത്ഥനയും. പ്രതീക്ഷയോടെയാണ് ഒരു നാടു മുഴുവന്‍.