കൗണ്‍സിലര്‍ക്കെതിരെ കേസ് ഡി.എഫ്.ഒ.ഓഫീസ് ഉപരോധിച്ചു
കുറുക്കന്‍മൂല കടുവ വിഷയം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാനന്തവാടിയില്‍ ഡി.എഫ്.ഒ.ഓഫീസ് ഉപരോധിച്ചു. ജീവനക്കാരെ പുറത്താക്കി ഓഫീസ് പൂട്ടി. ഓഫീസ് മണിക്കുറുകളോളം പൂട്ടിയിട്ടു. ഡി.വൈ.എസ്.പി.യുമായി നടത്തിയ ചര്‍ച്ചയില്‍ കേസ് തല്‍ക്കാലത്തേക്ക് മരവിപ്പിക്കുമെന്ന ഉറപ്പില്‍ മൂന്ന് മണിയോടെ സമരം അവസാനിപ്പിച്ചു.
വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്ര ബാബു നല്‍കിയ പരാതിയിലാണ് നഗരസഭ കൗണ്‍സിലറും ഡി.വൈ.എഫ്.ഐ.നേതാവുമായ വിപിന്‍ വേണുഗോപാലിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തത്. ഇതെ തുടര്‍ന്ന് ഇന്ന് രാവിലെ പത്തെ മുക്കാലോടെയാണ് അമ്പതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഡി.എഫ്.ഒ. ഓഫീസ് ഉപരോധിക്കുകയും ജീവനക്കാരെ പുറത്താക്കി ഓഫീസ് പൂട്ടുകയും ചെയ്തത്.സമരത്തെ തുടര്‍ന്ന് ഒ.ആര്‍. കേളു എം.എല്‍.എ. സി.പി.എം ഏരീയ സെക്രട്ടറി എം.റെജീഷ് തുടങ്ങിയവര്‍ ഡി.വൈ.എസ്.പി.ചന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ കേസ് തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ ധാരണയായതോടെ മൂന്ന് മണിയോടെ സമരം അവസാനിപ്പിച്ചു.
ഉപരോധ സമരം ഡി.വൈ.എഫ്.ഐ. ജില്ലാ ജോയന്റ് സെക്രട്ടറി കെ.ആര്‍.ജിതിന്‍ ഉദ്ഘാടനം ചെയ്തു. അജിത്ത് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എ.കെ. റെയിഷാദ്, കെ.മുഹമദലി, അനിഷ സുരേന്ദ്രന്‍, ബി.ബബീഷ് ,സുജിത്ത് സി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. സമരം നടത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ മാനന്തവാടി പോലീസ് കേസും എടുത്തു.