ജില്ലയിലെ ഏറ്റവും കൂടുതല്‍ പാടശേഖരങ്ങളുളള നൂല്‍പ്പുഴ പഞ്ചായത്തിലാണ് കൊയ്ത്ത് യന്ത്രങ്ങള്‍ ലഭിക്കാതെ നെല്‍കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ ലക്ഷങ്ങള്‍ വിലവരുന്ന കൊയ്ത്ത് മെതിയന്ത്രം വെയിലുംമഴയുമേറ്റ് നശിക്കുന്നത്. ഏഴ് വര്‍ഷം മുമ്പ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് കൃഷിഭവന്‍ മഖേനയാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ നെല്‍കര്‍ഷകര്‍ക്കായി കൊയ്ത്ത് മെതിയന്ത്രം നല്‍കിയത്.
30 ലക്ഷം രൂപ ചെലവഴിച്ചായാരുന്ന യന്ത്രം വാങ്ങി നല്‍കിയത്. പഞ്ചായത്തിലെ എല്ലാനെല്‍കര്‍ഷകര്‍ക്കും കുറഞ്ഞചെലവില്‍ നെല്ല് കൊയ്യാനും, മെതിക്കാനുമുപയോഗിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യന്ത്രം നല്‍കിയത്. എന്നാല്‍ യന്ത്രം നല്‍കിയ വര്‍ഷംമാത്രമാണ് ഇത് ഉപകരിച്ചുള്ളു. പിന്നീടിങ്ങോട്ട് ഏഴ് വര്‍ഷമായി മാതമംഗലത്തെ പാതയോരത്ത് വെയിലുമഴയുമേറ്റ് നശിക്കുകയാണ് ഈ കൊയത്ത് മെതിയന്ത്രം.
ഇത് സംരക്ഷിച്ച് കര്‍ഷകര്‍ക്ക് ഉപാകരപ്പെടുത്താന്‍ കൃഷിവകുപ്പും പഞ്ചായത്തും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലന്നും ആരോപണം ഉയരുന്നുണ്ട്. നിലവില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ യഥാസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് ഏക്കറുകണക്കിന് നെല്‍പാടങ്ങള്‍ വിളവെടുക്കാനാകാതെ ഇട്ടിരിക്കുകയാണ് കര്‍ഷകര്‍.