കടുവയെ പിടികൂടാന്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ വേണം :കെ.പി. മധു
കടുവയെ പിടികൂടാന്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംഭിക്കണമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.പി. മധു.കടുവ ആക്രമണത്തിനിരയായ പയ്യംമ്പള്ളി പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതോടൊപ്പം നഷ്ടപരിഹാര തുക നല്‍കുന്ന കാര്യത്തിലും ജാഗ്രത പുലര്‍ത്തണമെന്നും കെ.പി.മധു.ബി.ജെ.പി.നേതാക്കളായ പ്രശാന്ത്മലവയല്‍,കെ മോഹന്‍ദാസ്, ഷംജിത്ത് കണിയാരം, മനുവര്‍ഗീസ്, വിഷ്ണു പയംപള്ളി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.