ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ പ്രദീപ് കുമാര്‍

0

തിരുവനന്തപുരത്ത് നടത്തിയ പോലീസ് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ മിസ്റ്റര്‍ കേരളയായി വൈത്തിരി സ്വദേശി പ്രദീപ് കുമാര്‍. വിവിധ ജില്ലകളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്ത മത്സരത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ ഇനത്തില്‍ തന്നെ ഒന്നാം സ്ഥാനം നേടിയിരുന്ന പ്രദീപ് കുമാര്‍ കല്‍പ്പറ്റ പുത്തൂര്‍ എയര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.സീനിയര്‍ മിസ്റ്റര്‍ വയനാട് 10 തവണയും, ഒരുവര്‍ഷം മാസ്റ്റേഴ്‌സ് മിസ്റ്റര്‍ വയനാടും, സൗത്ത് ഇന്ത്യ മത്സരത്തില്‍ മൂന്നുതവണയും ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നാലു വര്‍ഷമായി കല്‍പ്പറ്റ ബോഡി ഷേപ്പ് ജിമ്മിലാണ് പ്രദീപ് കുമാറിന്റെ പരിശീലനം. സീനിയര്‍ മിസ്റ്റര്‍ വയനാട് 10 തവണയും, ഒരുവര്‍ഷം മാസ്റ്റേഴ്‌സ് മിസ്റ്റര്‍ വയനാടും, സൗത്ത് ഇന്ത്യ മത്സരത്തില്‍ മൂന്നുതവണയും ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പില്‍ നാല്പതോളം മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നാഷണല്‍ മത്സരങ്ങളില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച നാലുവര്‍ഷം മിസ്റ്റര്‍ ഇന്ത്യ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും പ്രദീപ് കുമാര്‍ അര്‍ഹനായിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!