ഊര്‍ജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കെഎസ്ഇബിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സൈക്കിള്‍ റാലി നടത്തി.മുട്ടില്‍ മുതല്‍ കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് വരെ നടത്തിയ സൈക്കിള്‍ റാലി ജില്ലാ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സജി പൗലോസ് ഫ്‌ലാഗ് ഓഫ് ചെയ്തു.സംസ്ഥാനമൊട്ടാകെ നടക്കുന്ന ഊര്‍ജ്ജ സംരക്ഷണ സന്ദേശ പ്രചരണ പരിപാടിയുടെ ഭാഗമായാണ് കല്‍പ്പറ്റയിലും പരിപാടി സംഘടിപ്പിച്ചത്.എക്‌സിക്യുടിവ് എഞ്ചിനീയര്‍മാരായ സാദീഖ്, സുരേഷ്, അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ സര്‍ക്കിളിന്റെ കീഴില്‍ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റും, കെഎസ്ഇബി ലിമിറ്റഡും, വയനാട് സൈക്കിള്‍ ക്ലബ്ബ് സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റാലിയില്‍ പങ്കെടുത്ത ആളുകളെ കല്‍പ്പറ്റ ലൈന്‍സ് ക്ലബ്ബ് അനുമോദിച്ചു. എക്‌സിക്യുടിവ് എഞ്ചിനീയര്‍മാരായ സാദീഖ്, സുരേഷ്, അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.