നാഷണല്‍ ഐ.സി.റ്റി അവാര്‍ഡ് മധു മാസ്റ്റര്‍ക്ക്

0

പുല്‍പള്ളി: നാഷണല്‍ ഐ.സി.റ്റി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ ടെക്നോളജി )അവാര്‍ഡ് കബനിഗിരി നിര്‍മ്മല ഹൈസ്‌കൂളിലെ അധ്യാപകനായ കുറുവച്ചാട്ട് മധു മാസ്റ്റര്‍ക്ക് ലഭിച്ചു. സംസ്ഥാനത്ത് നിന്ന് മൂന്ന് പേര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. മെയ് മാസത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രസന്റേഷനില്‍ നിന്നാണ് ഇദ്ദേഹത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ഈ മാസം 21ന് ഡല്‍ഹിയില്‍ വെച്ചാണ് അവാര്‍ഡ് ദാനം. കബനിഗിരി നിര്‍മ്മല സ്‌കൂളില്‍ 27 വര്‍ഷമായി ഫിസിക്സ് അധ്യാപകനാണ് മധു മാസ്റ്റര്‍. ഭാര്യ ബിന്ദു വിജയ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയാണ്. മക്കള്‍ അളകനന്ദ, അഭിമന്യു.

Leave A Reply

Your email address will not be published.

error: Content is protected !!