ചെസ്സ് ടൂര്‍ണമെന്റ് നവംബര്‍ 6 ന്

0

കല്‍പ്പറ്റ: കൊച്ചുതറയില്‍ സഖാവ് ടി. കേശവന്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തപ്പെടുന്ന രണ്ടാമത് വയനാട് ജില്ലാ സീനിയര്‍ ജൂനിയര്‍ ചെസ്സ് ടൂര്‍ണമെന്റ് 2018 നവംബര്‍ 6 ന് ചൊവ്വാഴ്ച ബത്തേരി എല്‍.ഐ.സി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ചെസ്സ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വ്വഹിക്കും. സീനിയര്‍ വിഭാഗത്തിലെ വിജയികള്‍ക്ക് 15,000 രൂപ സമ്മാനം ലഭിക്കും. ജൂനിയര്‍ താരങ്ങള്‍ക്കു ട്രോഫിയും, മെഡലുകളും സമ്മാനിക്കും. രാവിലെ 10 ന് ആരംഭിക്കുന്ന മത്സരം വൈകിട്ട് 5 ന് അവസാനിക്കും. സമാപന സമ്മേളനം ബത്തേരി നഗരസഭ വികസന കാര്യ അധ്യക്ഷന്‍ സി.കെ സഹദേവന്‍ ഉദ്ഘാടനം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍ 9605020305, 9744056901.

Leave A Reply

Your email address will not be published.

error: Content is protected !!