എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ കൈതാങ്ങ്
പ്രളയബാധിതര്‍ക്ക് എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളുടെ കൈതാങ്ങ്. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാരാണ് പ്രളയബാധിതര്‍ക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ചടങ്ങിന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ പ്രൊഫസര്‍ എ. ഫാറൂഖ് മുഖ്യാതിഥിയായി. സ്നേഹദീപം എന്ന പേരിട്ട് സ്‌കൂളിലെ 100 എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് തുക സമാഹരിച്ച് പ്രളയബാധിതരായ 10 കുടുംബങ്ങള്‍ക്ക് 4 വീതം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. കോഴിക്കുഞ്ഞ് വിതരണം നഗരസഭാ ചെയര്‍പേഴ്സണ്‍ വി.ആര്‍ പ്രവീജ് നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് വി.കെ. തുളസിദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ വി.ജെ.റോയ്, എന്‍.എസ്.എസ്. ജില്ലാ കോ-ഓഡിനേറ്റര്‍ വി.ഗോപിനാഥന്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എ.അബ്ദുള്‍ അസീസ്, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലില്ലി മാത്യു, സി.പി മുഹമ്മദ് അലി, സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറി അനിഷ ജോണ്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ഇ.കെ.ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.