കല്‍പ്പറ്റ: അഖില ഭാരത അയ്യപ്പസേവാസംഘം മണിയംങ്കോട് യൂണിറ്റിന്റെ അഭിമുഖ്യത്തില്‍ മണിയങ്കോട്ടപ്പന്‍ മഹാക്ഷേത്രത്തില്‍ മണ്ഡലകാല മഹോത്സവത്തിന്റെയും അന്നദാനത്തിന്റെയും ഭാഗമായി ഫണ്ട് ശേഖരണം തുടങ്ങി. സേവാ സംഘം പ്രസിഡന്റ് വി.കെ.രാജന്‍ പി.ആര്‍.വേണുവില്‍ നിന്ന് ആദ്യഫണ്ട് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എം.കെ.ഹരിശങ്കര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എസ്.ആനന്ദന്‍, ജോ. സെക്രട്ടറിമാരായ പി.രാധാകൃഷ്ണന്‍, കെ.ഗിരീഷ്, ട്രഷറര്‍ പി.ജി.ജയപ്രകാശ്, ഒ.അശോകന്‍, പി.സുന്ദരന്‍, എന്‍.സനൂപ് കുമാര്‍, കെ.പി.പ്രസാദ്, കെ.ജിതേഷ്, ആര്‍.ലിജിത്ത്, എല്‍.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.