ലോറി ഇടിച്ച് കുടിവെള്ള പൈപ്പ് പൊട്ടി;കാല്‍നടയാത്രക്കാര്‍ക്ക് പരുക്ക്

0

ബത്തേരി കല്ലൂര്‍ പാലത്തില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് കുടിവെള്ള പൈപ്പ് പൊട്ടി.കാല്‍ നടയാത്രക്കാരായ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.കല്ലൂര്‍ പണപ്പാടി കോളനിയിലെ ഷിജു(29),വിനീഷ് (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്.പരുക്കേറ്റ ഇരുവരെയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാത്രി 8.30 ടെയാണ് സംഭവം.അപകടം നടന്ന ഉടനെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.ഇതോടെ സ്ഥലത്തെത്തിയ ബത്തേരി പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു.കര്‍ണാടകയിലേക്ക് അരിയെടുക്കാനായി പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗത തടസം നേരിട്ടു. നൂല്‍പ്പുഴ – സുല്‍ത്താന്‍ ബത്തേരി സംയോജിത കുടിവെള്ള പദ്ധതിയുടെ മുഖ്യ പൈപ്പാണ് പൊട്ടിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!