നെല്ലിയമ്പം ഇരട്ടക്കൊല; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു കേസില്‍ 103 സാക്ഷികള്‍
പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതകക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനാണ് കഴിഞ്ഞ ദിവസം മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.പ്രതിയായ അര്‍ജുന്‍ (24) പിടിയിലായി 82-ാമത്തെ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.2800 പേജുള്ളതാണ് കുറ്റപത്രം. 103 സാക്ഷികളാണ് കേസിലുള്ളതെന്ന് പോലീസ് പറഞ്ഞു.കേസില്‍ 82 രേഖകളും 86 മുതലുകളും കോടതിയില്‍ ഹാജരാക്കി.നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് വെട്ടേറ്റുമരിച്ചത്.
ജൂണ്‍ പത്തിന് രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം നടന്നത്. നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് വെട്ടേറ്റുമരിച്ചത്. കൊലപാതകം നടന്ന് മൂന്നുമാസത്തിനുശേഷം സെപ്റ്റംബര്‍ 16-നാണ് പ്രതി, അയല്‍വാസി തന്നെയായ അര്‍ജുന്‍ പിടിയിലാവുന്നത്. തുടക്കത്തില്‍ വലിയ തുമ്പില്ലാതിരുന്ന കേസ് പോലീസിന് വെല്ലുവിളിയായിരുന്നു.