നിലമ്പൂരില്‍ നിന്ന് ഇനി കെ.എസ്.ആര്‍.ടി.സി.ബസില്‍ വയനാടിലേക്ക് ഉല്ലാസയാത്ര പോകാം. കെ.എസ്.ആര്‍.ടി.സി.യുടെ ഉല്ലാസയാത്ര ശനിയാഴ്ച തുടങ്ങും. കെ.എസ്.ആര്‍.ടി.സി. നിലമ്പൂര്‍ ഡിപ്പോയുടെ ആദ്യ യാത്രയാണ് നിലമ്പൂര്‍-വയനാട് സര്‍വീസ്.ശനിയാഴ്ച രാവിലെ 5 ന് നിലമ്പൂര്‍ ഡിപ്പോയില്‍നിന്ന് പുറപ്പെടുന്ന യാത്ര രാത്രി 10 മണിയോടെ തിരിച്ചെത്തും.
താമരശ്ശേരി ചുരംവഴി വയനാട്ടിലെത്തുന്ന യാത്രയില്‍ പൂക്കോട് തടാകം, ബാണാസുരസാഗര്‍ ഡാം, കര്‍ലാട് തടാകം, ടീ മ്യൂസീയം തുടങ്ങിയ കേന്ദ്രങ്ങളിലെ കാഴ്ചകള്‍ കാണാം. ഒരാള്‍ക്ക് നാലുനേരം ഭക്ഷണം അടക്കം 1,000 രൂപയാണ് നിരക്ക്.
മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളില്‍നിന്ന് ശനിയാഴ്ച തന്നെ വയനാട് യാത്ര നടത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ അഞ്ചിന് കെ.എസ്.ആര്‍.ടി.സി. നിലമ്പൂര്‍ ഡിപ്പോയില്‍നിന്ന് പുറപ്പെടുന്ന യാത്ര രാത്രി പത്തുമണിയോടെ തിരിച്ചെത്തും.
നിലമ്പൂര്‍-വയനാട് യാത്രയ്ക്ക് നല്ല പ്രതികരണമാണെന്നും ബുക്കിങ് തുടരുകയാണെന്നും കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ഗിരീഷ് പറഞ്ഞു.