കാര്‍ഷിക ശാസ്ത്രജ്ഞരുടെ സേവനം കര്‍ഷകരുടെ കൃഷിയിടത്തില്‍ ലഭ്യമാക്കണം.സംസ്ഥാനത്തെ വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ വികസിപ്പിച്ചെടുത്ത നടീല്‍ വസ്തുക്കളും,വിത്തുകളും ജില്ലയിലെ എല്ലാ കൃഷി ഭവനുകളിലും ലഭ്യമാക്കുക,തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് വയനാട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ കര്‍ഷകര്‍ സത്യാഗ്രഹ സമരം നടത്തി.ജില്ലാ പ്രസിഡണ്ട് ഇ ഇ പി ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു
ധര്‍ണ ജില്ലാ പ്രസിഡണ്ട് ഇ ഇ പി ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു.ജോയ് മണ്ണാര്‍ തോട്ടം അധ്യക്ഷനായി.ഷിജു സെബാസ്റ്റ്യന്‍, ബെന്നി വിഎസ്, സാജന്‍ വടുവന്‍ചാല്‍, തുടങ്ങിയവര്‍ സംസാരിച്ചു.