ഭിന്നശേഷി ദിനാചാരണത്തിന്റെ ഭാഗമായി ആസ്റ്റര്‍ – ഡി എം വിംസ് പിഎംആര്‍ വിഭാഗം ആസ്റ്റര്‍ വോളണ്ടിയേഴ്സുമായി ചേര്‍ന്ന് പിഎംആര്‍ ക്യാമ്പ് നടത്തി. കല്‍പ്പറ്റയില്‍ മെഡിക്കല്‍ ക്യാമ്പ് എംഎല്‍എ ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.ഡിഎം വിംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം എജിഎം സൂപ്പി കല്ലങ്കോടന്‍ അധ്യക്ഷനായിരുന്നു. പിഎംആര്‍ മേധാവി ഡോ. ബബീഷ് ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. ഓപ്പറേഷന്‍സ് വിഭാഗം എജിഎം ഡോ. ഷാനവാസ് പള്ളിയാല്‍,ഗഫൂര്‍ താനേരി, സലീം കടവന്‍, കലാം പാപ്പിലശ്ശേരി, താരിഖ് അന്‍വര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് വിഭാഗം മാനേജര്‍ വി.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.ഭിന്നശേഷിക്കാര്‍ക്ക് അപകടങ്ങള്‍ മൂലമോ പക്ഷാഘാതം മൂലമോ ശരീരം തളര്‍ന്ന് പൂര്‍ണ്ണമായും കിടപ്പിലായവര്‍, തലക്കോ നട്ടെല്ലിനോ പരുക്കേറ്റ് തളര്‍ന്ന് കിടപ്പിലായവര്‍, സെറിബ്രല്‍ പാള്‍സി പോലുള്ള മസ്തിഷ്‌ക വൈകല്യങ്ങള്‍ ഉള്ളവര്‍, ദീര്‍ഘകാലമായുള്ള പുറം/ കഴുത്ത് വേദനയുള്ളവര്‍,കൈകാലുകള്‍ മുറിച്ചുമാറ്റപ്പെട്ടവര്‍, കടുത്ത സന്ധിവാതം, പ്രമേഹം കാരണം കാലുകള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്കായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.