ഒമിക്രോണ്‍ ; മൂന്നാം ഡോസ്, കുട്ടികളുടെ വാക്‌സീന്‍ ഇവ വിദഗ്ധ സമിതി ചര്‍ച്ച ചെയ്യും

0

ഒമിക്രോണ്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ മൂന്നാം ഡോസ് വാക്‌സിനും കുട്ടികളുടെ വാക്‌സിനേഷനുംസംബന്ധിച്ച് വിദഗ്ധ സമിതി ചര്‍ച്ച നടത്തിയേക്കും.ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ രണ്ട് ആവശ്യങ്ങളും മുന്‍പോട്ട് വച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക.
അതേ സമയം ദില്ലിയിലും രാജസ്ഥാനിലുമുള്ള ഒമിക്രോണ്‍ ബാധിതരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ആവര്‍ത്തിച്ചു.രണ്ടിടങ്ങളിലായി 10 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍അതീവ ജാഗ്രത തുടരുകയാണ്.ജനിതക ശ്രേണീ പരിശോധന പൂര്‍ത്തിയാക്കിയ കൂടുതല്‍ പേരുടെ ഫലം ഇന്ന് പുറത്ത് വന്നേക്കുംധാരാവിയിലും ഒമിക്രോണ്‍ ആശങ്കയുണ്ട്.ടാന്‍സാനിയയില്‍ നിന്നെത്തിയ 49 വയസ്സുള്ള പുരോഹിതനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജയ്പൂരിലെ ഒമിക്രോണ്‍ ബാധയില്‍ സര്‍ക്കാരിന് ആശങ്കയായി 28 ന് നടന്ന വിവാഹ ചടങ്ങ് മാറിയിരിക്കുകയാണ്. വിവാഹത്തില്‍ പങ്കെടുത്തത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറിലേറെ പേര്‍ ആണ്. ഇതില്‍ സ്രവം ശേഖരിക്കാനായത് രോഗബാധിതര്‍ ഉള്‍പ്പടെ 34 പേരുടേത് മാത്രമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!