ശാപമോക്ഷമില്ലാതെ ബീനാച്ചി പനമരം റോഡ്

0

മന്ത്രിയടക്കമുളളവര്‍ സന്ദര്‍ശനം നടത്തിയിട്ടും ശാപമോക്ഷമില്ലാതെ ബീനാച്ചി പനമരം റോഡ്. യാത്രക്കാരുടെ നടുവൊടിച്ചുള്ള യാത്ര ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. കിഫ്ബി ഫണ്ട് 55 കോടി രൂപ മുടക്കി നവീകരിക്കുന്നതിന്റെ ഭാഗമായി പൊളിച്ച റോഡാണ് യാത്രക്കാര്‍ക്ക് തീരാ ദുരിതമാകുന്നത്.22 കിലോമീറ്റര്‍ ദൂരം മൂന്ന് വര്‍ഷം മുമ്പാണ് നവീകരണം ആരംഭിച്ചത്.

കിഫ്ബി ഫണ്ട് 55 കോടി രൂപ മുടക്കി നവീകരിക്കുന്നതിന്റെ ഭാഗമായി പൊളിച്ച ബീനാച്ചി – പനമരം റോഡാണ് യാത്രക്കാര്‍ക്ക് തീരാ ദുരിതമാകുന്നത്. 22 കിലോമീറ്റര്‍ ദൂരം മൂന്ന് വര്‍ഷം മുമ്പാണ് നവീകരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി റോഡിലെ പഴയടാറിങ് പൊളിച്ച് മറ്റി. തുടര്‍ന്ന് കുറച്ച് ക്വാറിവേസ്റ്റ്മാത്രമാണ് റോഡില്‍ കരാറെടുത്തവര്‍ നിരത്തിയത്. പിന്നീട് നവീകരണ പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങിയതോടെ നാ്ട്ടുകാരുടെയും യാത്രക്കാരുടെയും ദുരിതം തുടങ്ങി. മഴപെയ്താല്‍ ചളിയാലും വെയിലായാല്‍ പൊടികൊണ്ടും യാത്രക്കാരും സമീപവാസികളും കഴിഞ്ഞമൂന്ന് വര്‍ഷമായി തീരാദുരിതമനുഭവിക്കുകയാണ്. ദുരിതം രൂക്ഷമായതോടെ റോഡ് നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി റോഡ് സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് റോഡിന്റെ നവീകരണ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചു. ഇതേ ഉറപ്പ് നിയമസഭയിലും മന്ത്രി ആവര്‍ത്തിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും റോഡ് നവീകരണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല. ഇനി ആരോടാണ് തങ്ങള്‍ പരാതി ബോധിപ്പിക്കേണ്ടതെന്നുമാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!