കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്.വയലില്‍ കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് സംഭവം.കോട്ടത്തറ വണ്ടിയാമ്പറ്റയില്‍ സുഹൃത്തിന്റെ കൃഷിയിടത്തില്‍ പന്നികളെ തുരത്താന്‍ എത്തിയ ചന്ദ്രപ്പന്‍, കുഞ്ഞിരാമന്‍, ശരണ്‍, ജയന്‍ എന്ന നാലംഗ സംഘത്തിലെ ശരണ്‍, ജയന്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്.മറ്റാരോ വെടിവെക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍.ശരണ്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും കഴുത്തിനു പിന്നില്‍ വെടിയേറ്റതിനാല്‍ ജയന്‍ മരണപ്പെടുകയായിരുന്നു. ഷോള്‍ഡറില്‍ വെടിയേറ്റ ശരണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മെച്ചനയിലെ താഴെ ചുണ്ടറങ്ങോട് കോളനിയിലെ നിവാസികളാണ് ഇവര്‍ നാലു പേരും.സംഘത്തിലെ ചന്ദ്രപ്പന്‍, കുഞ്ഞിരാമന്‍ എന്നിവരാണ് സംഭവത്തെ കുറിച്ച് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.പന്നികളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആരോ തങ്ങള്‍ക്കു നേരെ വെടിയുയര്‍ത്തിയെന്നാണ് ഇവര്‍ പറയുന്നത്. വെടിയൊച്ച പ്രദേശവാസികള്‍ കേട്ടെങ്കിലും ഇത്തരത്തിലൊരു സംഭവം പൊതുജനം അറിയുന്നത് രാവിലെയാണെന്നുള്ള പ്രദേശവാസികളുടെ മൊഴി ദുരൂഹത ഉയര്‍ത്തുകയാണ്. ഇവരുടെ വസ്ത്രവും വന്ന വാഹനവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കല്‍പ്പറ്റ ഡി.വൈ.എസ്.പി എം.ടി സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.പോലീസ് ഡോഗ് സ്‌ക്വാഡ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വിശദമായ അന്വേഷണം നടത്തിവരുകയാണ്.