വയനാട്ടില്‍ സി.പി.എമ്മിന് ആദ്യ വനിതാ ഏരിയാ സെക്രട്ടറി.

0

വയനാട്ടില്‍ പുതിയതായി രൂപീകരിക്കപ്പെട്ട മീനങ്ങാടി ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി എന്‍പി കുഞ്ഞുമോളെയാണ് തെരഞ്ഞെടുത്തത്.ജില്ലയില്‍ ആദ്യമായാണ് ഒരു വനിതയെ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്.നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി അംഗമാണ് കുഞ്ഞുമോള്‍.2001 ല്‍ പാര്‍ട്ടി അംഗമായ കുഞ്ഞുമോള്‍ സിപിഐഎം അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റി അംഗം,ബത്തേരി ഏരിയ കമ്മിറ്റി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.അമ്പലവയല്‍ സര്‍വീസ് സഹകരണബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റുമാണ് കുഞ്ഞുമോള്‍.

Leave A Reply

Your email address will not be published.

error: Content is protected !!