റിനിയുടെയും നവജാത ശിശുവിന്റെയും മരണം സമഗ്ര അന്വേഷണം വേണം;യുവമോര്‍ച്ച

0

എടവക മൂളിത്തോട് പളളിക്കല്‍ റിനിയുടെയും നവജാതശിശുവിന്റെ മരണം സമഗ്ര അന്വേഷണം വേണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ.റിനിയുടെ മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രിത കൊലപാതകമാണ് റിനിയുടെതെന്നും പ്രഫുല്‍ കൃഷ്ണ ആരോപിച്ചു.സമഗ്രമായ അന്വേഷണം നടത്തി കുറ്റകാരെ നിയമത്തിന് മുന്‍പില്‍ കൊണ്ട് വരണമെന്നും പ്രഫുല്‍ കൃഷ്ണ പറഞ്ഞു.മരണത്തില്‍ ദുരൂഹതയുണ്ട് റിനിയേയും കുടുംബത്തെയും സാമ്പത്തികമായി ചൂഷണം ചെയ്തതിന്റെ ഒരുപാട് തെളിവുകളാണ് അവശേഷിക്കുന്നത്. ബി.ജെ.പി.നേതാക്കളായ പള്ളിയറ മുകുന്ദന്‍, ഇ.പി.ശിവദാസന്‍ മാസ്റ്റര്‍, പുനത്തില്‍ രാജാന്‍, ജി.കെ.മാധവന്‍, എം.കെ. ജോര്‍ജ്, അതുല്‍ ജോണ്‍സണ്‍ തുടങ്ങിയവരും പ്രഫുല്‍ കൃഷ്ണയോടൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!