കോവിഡ് പ്രതിരോധ മുന്നണി പോരാളികളെ ആദരിച്ചു

0

കോവിഡ് മുന്നണി പോരാളികളെ കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ ആദരിച്ചു.നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു.സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നല്‍കിയ സംസ്ഥാനത്തെ ആദ്യ നഗരസഭയായി കല്‍പ്പറ്റ നഗരസഭയെ കേരള നിയമസഭയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നതുള്‍പ്പടെ കോവിഡ് മുന്നണി പോരാളികളുടെ മികച്ച പ്രവര്‍ത്തനം കൊണ്ടാണെന്നുംഅദ്ദേഹം പറഞ്ഞു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത പരിപാടിയില്‍ അധ്യക്ഷയായി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായി, നടത്തിയ വാക്‌സിനേഷന്‍ ഡ്രൈവുകള്‍, കിടപ്പുരോഗികള്‍ക്ക് മരുന്നുകള്‍ നല്‍കല്‍, വാക്‌സിനേഷന്‍ നല്‍കല്‍, കോളനി കേന്ദ്രീകരിച്ചുള്ള വാകസിനേഷന്‍ ഡ്രൈവ്, കോവിഡ് രോഗികളെ ശുശ്രൂഷക്കായി നഗരസഭ പരിധിയില്‍ പ്രവര്‍ത്തനമാരംഭിച്ച സിഎഫ്എല്‍ടിസി, ഡിസിസി സെന്ററുകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ കോവിഡ് മുന്നണി പോരാളിയാണ് ആദരിച്ചത്.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത പരിപാടിയില്‍ അധ്യക്ഷയായി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഡോ. ഗീതു മുഖ്യാതിഥിയായി. അഡ്വ. എ പി മുസ്തഫ, സി കെ ശിവരാമന്‍ അഡ്വ. ടി ജെ ഐസക്ക്, ജൈന ജോയ്, സരോജിനി ഒ ഡോ. ജുബൈര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിനില എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!