സര്‍ക്കാര്‍ മരം ജീവനും സ്വത്തിനും ഭീഷണി മരം മുറിച്ചുമാറ്റണമെന്ന് ആവശ്യം
കൃഷിയിടത്തിലെ സര്‍ക്കാര്‍ മരം ജീവനും സ്വത്തിനും ഭീഷണിയാകുന്നതായും അധികൃതര്‍ മുറിച്ചു മാറ്റുന്നില്ലെന്നും പരാതി.
നൂല്‍പ്പുഴ വള്ളുവാടി താഴേപ്പാടത്ത് ഏലിയാസിന്റെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് അടിഭാഗം ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലുള്ള കൂറ്റന്‍ വീട്ടിമരം നില്‍ക്കുന്നത്.കളക്ടര്‍ക്കടക്കം പരാതി നല്‍കിയിട്ടും നടപടിയില്ലന്നും ഏലിയാസ്.
പത്ത് വര്‍ഷം മുമ്പ് ഉണങ്ങിയ വീട്ടിമരത്തിന്റെ അടിഭാഗം പൂര്‍ണ്ണമായും ദ്രവിച്ച അവസ്ഥയിലാണ്.ഏലിയാസിന്റെ വീട്ടില്‍ നിന്നും കേവലം മീറ്ററുകള്‍ മാത്രം മാറിയാണ് ഉണങ്ങി അടിഭാഗം ദ്രവിച്ച് കൂറ്റന്‍ വീട്ടിമരം ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്നത്.ശക്തമായ കാറ്റടിക്കുമ്പോഴും,മഴപെയ്യുമ്പോഴും പേടിയോടെയാണ് ഏലിയാസും കുടുംബവും വീട്ടില്‍ കഴിയുന്നത്.വീട്ടിമരം തല്‍ക്കാലം മറ്റൊരു മരത്തിലേക്ക് കമ്പിയിട്ടും കെട്ടിയിരിക്കുകയാണ്.തന്റെ കുടുംബത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ വീട്ടിമരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍,തഹസില്‍ദാര്‍,എന്നിവര്‍ക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ഏലിയാസ് പറയുന്നു. ഒരുതവണ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും സ്വന്തം ചെലവില്‍ മുറിച്ച് കുപ്പാടി ഡിപ്പോയില്‍ എത്തിക്കാനാണ് നിര്‍ദേശം ഉണ്ടായതെന്നും ഏലിയാസ് പറഞ്ഞു.വീട്ടിമരം വീണ് എന്തെങ്കിലും അപകടം സംഭവിക്കുന്നതിനുമുമ്പ് മരം മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.