എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു

0

പ്രമുഖ പൊതുമേഖലാ ബാങ്കായ കോര്‍പ്പറേഷന്‍ ബാങ്ക് കല്‍പ്പറ്റ ശാഖയുടെ മൂന്നാമത്തെ എ.ടി.എം കൗണ്ടര്‍ അനന്തവീര തിയേറ്ററിന് എതിര്‍വശം കെ.പി. കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ സെക്രട്ടറി കെ.ജി രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ ബാങ്ക് കല്‍പ്പറ്റ ശാഖ സീനിയര്‍ മാനേജര്‍ എം.ജെ ഹാരിസ് സ്വാഗതം പറഞ്ഞു. കൊയിലാണ്ടി ശാഖാ മാനേജര്‍ ശ്രീമതി ആര്യ ആശംസകളര്‍പ്പിച്ചു. കല്‍പ്പറ്റ ടൗണ്‍ സ്റ്റാന്റ് പരിസരത്ത് വന്ന കോര്‍പ്പറേഷന്‍ ബാങ്കിന്റെ മൂന്നാമത്തെ എ.ടി.എം യാത്രക്കാരെ സംബന്ധിച്ചും നഗരവാസികളെ സംബന്ധിച്ചും ഏറെ ഉപകാര പ്രദമാണ്. കോഴിക്കോട് എസ്.എം സ്ട്രീറ്റ് ബാങ്ക് മാനേജര്‍ ഗണേശന്‍, നടവയല്‍ ബ്രാഞ്ച് മാനേജര്‍ രാഹുല്‍, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയുടെ വിവിധ സ്റ്റാഫ് അംഗങ്ങള്‍, പൊതുജനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടനത്തിന് സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!