ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനം പേരിന് മാത്രം

0

ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണ്ണമായതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാനാകാതെ ജില്ലാമൃഗസംരക്ഷണ പരിശീലനകേന്ദ്രം. ബത്തേരി മിനി സിവില്‍ സ്റ്റേഷനു സമീപമുള്ള മൃഗസംരക്ഷണ കേന്ദ്രത്തില്‍ ജീവനക്കാരുടെ കുറവാണ് മുഖ്യമായും പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. 2016 ജൂലൈ 25ന് ബത്തേരിയില്‍ സംസ്ഥാന മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ.രാജു ഉദ്ഘാടനം ചെയ്ത ജില്ലാമൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് പൂര്‍ണ്ണതോതില്‍ നടപ്പാവാത്തത്. മൃഗപരിപാലന രംഗത്തുള്ള കര്‍ഷകര്‍ക്കും പുതുതായി നിയമനം ലഭിക്കുന്ന ലൈവ സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്കുമുള്ള പരിശീലനമാണ് കേ്ന്ദ്രത്തില്‍ നടത്താന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ജീവനക്കാരൂടെ കുറവാണ് കേന്ദ്രത്തെ പിന്നോട്ടടിക്കന്നത്. ഉദ്ഘാടനം കഴിഞ്ഞ് ജീവനക്കാരില്ലാത്തതിനാല്‍ രണ്ട് വര്‍ഷത്തോളം അടഞ്ഞുകിടന്ന കേന്ദ്രത്തില്‍ ഈവര്‍ഷം ഫെബ്രുവരിയിലാണ് നാലുജീവനക്കാരെ മാത്രം നിയമിച്ചത്. 8 ജീവനക്കാര്‍ വേണ്ടിടത്ത് ഇനിയും നാലു പേരെക്കൂടി നിയമിക്കാനുണ്ട്. ഇതിനു പുറമെ കേന്ദ്രത്തിലേക്ക് ആവശ്യമായ ഫര്‍ണ്ണിച്ചിറുകളും ഫോണും,കമ്പ്യൂട്ടര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനുണ്ട്. ജില്ലയിലെ കര്‍ഷകര്‍ക്ക് ഉപകാരപ്പെടേണ്ട മൃഗസംരക്ഷണ പരിശീലനകേന്ദ്രം ഇനിയും ഉപകാരപ്രദമാക്കിയില്ലങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തു വരുമെന്നാണ് യുവമോര്‍ച്ചയുടെ മുന്നറിയിപ്പ്. അതേ സമയം എല്ലാ സൗകര്യങ്ങള്‍ ഒരുക്കി നവംബര്‍ മാസത്തോടെ പൂര്‍ണ്ണമായ രീതിയില്‍ പരിശീലന പരിപാടിയടക്കം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Leave A Reply

Your email address will not be published.

error: Content is protected !!