സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ പരിശോധന

0

ലോക്ഡൗണിന് ശേഷം നിരത്തിലിറങ്ങിയ ബസുകള്‍ യാത്രായോഗ്യമാണെന്നും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്താന്‍ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ പരിശോധന.ആര്‍.ടി.ഒയും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും നേരിട്ട് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റിലെത്തി പരിശോധന നടത്തുകയായിരുന്നു.ലൈറ്റുകള്‍,ഹോണ്‍ മ്യൂസിക് സിസ്റ്റം,ഡോറുകള്‍,സീറ്റുകള്‍ തുടങ്ങി എല്ലാം പരിശോധിച്ച് ഉറപ്പു വരുത്തും. ബസ് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്നും വയനാട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കി പറഞ്ഞു.ജില്ലയില്‍ വിവിധ മേഖലകളില്‍ ആര്‍ ടി.ഒ യുടെ നേതൃത്ത്വത്തില്‍ ബസുകള്‍ പരിശോധിക്കുന്നുണ്ട്. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നീണ്ട കാലയളവിന് ശേഷം കര്‍ശന പരിശോധന നടത്തുന്നത്. ഇപ്പോള്‍ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളില്‍ റോഡുകളിലെ പരിശോധനയും ശക്തമാക്കുമെന്നും ആര്‍ടി ഒ അറിയിച്ചു. വയനാട് ആര്‍ടിഒ മോഹന്‍ദാസ്, ജില്ലയിലെ എല്ലാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ന്മാരും പരിശോധനയില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!