‘സിദ്‌റ സസ്യ വില്ല’ മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

0

ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ പുതിയ തലമുറയെ സജ്ജമാക്കുന്നതോടൊപ്പം പ്രകൃതിയെ അടുത്തറിയാനും സാഹചര്യമൊരുക്കണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു.വെള്ളമുണ്ടയില്‍ അല്‍ഫുര്‍ഖാന്‍ ‘സിദ്‌റ സസ്യ വില്ല’ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ സിദ്‌റ ലിബറല്‍ ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ജസീല്‍ അഹ്സനി,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി,കുനിങ്ങാരത്ത് മമ്മൂട്ടി ഹാജി,കുന്നുമ്മല്‍ മൊയ്തു,എം.സി.മജീദ്,കെ.അഹ്‌മദ് സഖാഫി,ജാഫര്‍ ഇര്‍ഫാനി,ആലാന്‍ അസീസ്, അലുവ മമ്മൂട്ടി, കെ.പി.ഉസ്മാന്‍ തുടങ്ങിയര്‍ സംസാരിച്ചു.

മന്ത്രി ഉല്‍ഘാടനം നിര്‍വഹിച്ച വെള്ളമുണ്ട സിദ്‌റ ലിബറല്‍ ആര്‍ട്‌സ് കോളേജിന്റെ ആഭിമുഖ്യത്തിലുള്ള ‘സിദ്‌റ സസ്യ വില്ല’ ശ്രദ്ധേയമാണ്. ലിബറല്‍ ആര്‍ട്‌സിലെ വിവിധ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് വിദ്യാര്‍ഥികളെ ഉപരിപഠനത്തിനും തൊഴിലിനും പ്രാപ്തരാക്കുന്നതോടപ്പം പ്രകൃതിയോട് ചേര്‍ത്ത് നിര്‍ത്തുന്ന ശ്രദ്ധേയവും മാതൃകാപരവുമായ ഒരു പരീക്ഷണമാണ് ‘സിദ്‌റ സസ്യ വില്ല’ .സിദ്റയുടെ പുതിയ കാമ്പസിനെ സമ്പൂര്‍ണ്ണ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കി മാറ്റുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും കാമ്പസില്‍ വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ നടത്തിയ വിവിധ കൃഷികളുടെ വിളവെടുപ്പ് ഉദ്ഘാടനവും കൂടിയാണ് മന്ത്രി നിര്‍വഹിച്ചത് . വിജ്ഞാനത്തെ മാനവീക വത്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമെന്ന നിലയില്‍ ഒരു വൈജ്ഞാനിക പ്രവര്‍ത്തനം എന്ന നിലയിലാണ് ഇവിടെ വിദ്യാര്‍ഥികള്‍ ഇത്തരം പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളെയും കാണുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പഠനം പാഠ്യേതരം എന്നിങ്ങനെ വിഭജിക്കുന്നതിനു പകരം അവയെ സമഗ്രാര്‍ത്ഥത്തില്‍ സമന്വയിപ്പിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ മേഖലയില്‍ സിദ്‌റ കൊണ്ടുവരുവാനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ എന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!