നൂല്‍പ്പുഴ പഞ്ചായത്തില്‍ ഗോത്രവിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കുന്ന ഗോത്രസാരാഥി പദ്ധതി താളം തെറ്റി. 500-ഓളം വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയില്‍. മുമ്പ് ട്രൈബല്‍ വകുപ്പ് ഫണ്ട് ഉപയോഗിച്ച് നടത്തിയിരുന്ന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റിയതാണ് താളം തെറ്റാന്‍ കാരണം. ഫണ്ട് വകയിരുത്താത്തതിനാല്‍ പദ്ധതി ട്രൈബല്‍വകുപ്പ് നടപ്പാക്കണമെന്നാണ് പഞ്ചായത്തിന്റെ വാദം.സ്‌കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പദ്ധതിയിലൂടെ ഒരു വിദ്യാര്‍ഥിയെ പോലും സ്‌കൂളുകളിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.
ഗോത്രകോളനികളിലെ വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കുന്ന ഗോത്രസാരഥി പദ്ധതിയാണ് നൂല്‍പ്പുഴ പഞ്ചായത്തില്‍ താളം തെറ്റിയിരിക്കുന്നത്. സ്‌കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പദ്ധതിയിലൂടെ ഒരു വിദ്യാര്‍ഥിയെ പോലും സ്‌കൂളുകളിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. ഇതുകാരണം പഞ്ചായത്തിലെ അഞ്ഞൂറോളം വിദ്യാര്‍ഥികളുടെ പഠനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മുമ്പ് ഈ പദ്ധതിക്ക് പണം നല്‍കിയിരുന്നത് ട്രൈബല്‍ വകുപ്പായിരുന്നു. എന്നാല്‍ അടുത്തിടെ പദ്ധതി നടത്തി്പ്പ് അതാത് തദ്ദേശസ്വയഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ സ്‌കൂള്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കാതിരുന്നതിനാല്‍ ഇതിനാവശ്യമായി ഫണ്ടുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വകയിരുത്തിയിരുന്നില്ല. ഇതുകാരണം ഗോത്രവിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ കൊണ്ടുപോയി തിരച്ചുകൊണ്ടുവരാനുള്ള വാഹനങ്ങള്‍ കാരാര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പാട് ചെയ്യാനും സാധിച്ചില്ല. ഒരുമാസം ചുരുങ്ങിയത് ആറ് ലക്ഷം രൂപയോളെ നൂല്‍്പ്പുഴ പഞ്ചായത്തില്‍ ഇതിനായി മാറ്റിവെക്കണം. നിലവിലെ സാഹചര്യത്തില്‍ ഈവര്‍ഷം ട്രൈബല്‍ വകു്പ്പ് തന്നെ പദ്ധതിനടപ്പാക്കണമെന്നാണ് പഞ്ചാത്ത് ഭരണസമിതിയുടെ അഭിപ്രായം. ഇതേ അവസ്ഥതന്നെയാണ് ജില്ലയിലെ മിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമുളളത്.