പഴശ്ശി അനുസ്മരണം നാളെ മുതല്‍ 30 വരെ

0

അനുസ്മരണ ദിനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധങ്ങളായ പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നതെന്ന് മാനന്തവാടി നഗരസഭ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തലയ്ക്കല്‍ ചന്തു ദിനമായ 15 ന് തുടങ്ങി 30 ന് പഴശ്ശി അനുസ്മരണത്തോടെയാണ് ഇത്തവണത്തെ അനുസ്മരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍ പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, പബ്ലിസിറ്റി കണ്‍വീനര്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അധ്യക്ഷമാരായ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, മാര്‍ഗരറ്റ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

മാനന്തവാടി താലൂക്കിലെ തദ്ദേശസ്ഥാപനങ്ങള്‍, ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്. നവംബര്‍ 15 ന് പനമരത്തെ തലയ്ക്കല്‍ ചന്തു സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണത്തോടെയും പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അമ്പെയ്ത്ത് മത്സരം, സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായ് ഉപന്യാസ മത്സരം, ചിത്രരചന മത്സരം, ഓണ്‍ലൈന്‍ ക്വിസ്സ് മത്സരം, സാംസ്‌ക്കാരിക പ്രഭാഷണം, തുടങ്ങിയവയും, നവംബര്‍ 30 ന് പഴശ്ശി കൂടിരത്തില്‍ പുഷ്പാര്‍ച്ചന സ്മൃതി യാത്ര, അനുസ്മരണ സമ്മേളനം തുടങ്ങിയവയും നടക്കുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍ പേഴ്‌സണ്‍ സി.കെ. രക്‌നവല്ലി, പബ്ബി സിറ്റി കണ്‍വീനര്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അദ്ധ്യക്ഷമാരാ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, മാര്‍ഗരറ്റ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!