കല്‍പ്പറ്റ: നവോത്ഥാന നിര്‍മ്മാണ പ്രക്രിയയില്‍ ഏറ്റവും ഉന്നതമായ നേതൃപങ്ക് വഹിച്ച പ്രധാനമന്ത്രി ആയിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പ്രസ്താവിച്ചു. രാജ്യത്ത് ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനും, പരിസ്ഥിതി സംരക്ഷണം, വിവര സാങ്കേതികരംഗം, ആണവ പുരോഗതി, ബഹിരാകാശ പര്യവേഷണം; തുടങ്ങിയ രംഗങ്ങളില്‍ ഭാരതത്തെ മുന്നണിയില്‍ എത്തിക്കാനും, ലോകത്തിലെ ഒരു മികച്ച സൈനിക ശക്തിയായി രാജ്യത്തെ വളര്‍ത്തിയെടുക്കാനും ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി അംഗം കെ.സി റോസകുട്ടി ടീച്ചര്‍, കെ.എല്‍ പൗലോസ്, പി.പി ആലി, കെ.കെ അബ്രാഹം, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, വി.എ മജീദ്, കെ.വി പോക്കര്‍ ഹാജി, അഡ്വ. എന്‍.കെ വര്‍ഗീസ്, എം.എ ജോസഫ്, ബിനു തോമസ്, ഡി.പി രാജശേഖരന്‍, എന്‍.സി കൃഷ്ണകുമാര്‍, എം.എം രമേശ് മാസ്റ്റര്‍, എടയ്ക്കല്‍ മോഹനന്‍, ഒ.ആര്‍ രഘു, പി. ശോഭനകുമാരി, ആര്‍.പി ശിവദാസ്, ഉലഹന്നാന്‍ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീന്‍, പോള്‍സണ്‍ കൂവയ്ക്കല്‍, ചിന്നമ്മ ജോസ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, അഡ്വ. ജോഷി സിറിയക്ക്, ഗോകുല്‍ദാസ് കോട്ടയില്‍, ടി.ജെ ഐസക്ക്, വേണുഗോപാല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.